BollywoodCinemaGeneralLatest NewsNationalNEWSWOODs

സെൽഫി എടുക്കാനെത്തിയ പാവം ആരാധകനെ തല്ലിയോടിച്ചു, വൻ വിവാദമുയർത്തി നാനാ പടേക്കർ

സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്

സെലിബ്രിറ്റികൾ എപ്പോൾ ആരാധകരെ സ്‌നേഹത്തോടെ സമീപിക്കുമെന്നും ദേഷ്യപ്പെടുമെന്നും പറയാനാകില്ല. അത്തരത്തിലൊരു ഉദാഹരണമാണ് നാനാ പടേക്കർ എന്ന നടൻ ഇന്ന് ചെയ്തിരിക്കുന്നത്.

ഒരു ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. പുറകിൽ നിന്ന് ഒരു ആരാധകൻ നാനയുടെ അടുത്ത് വന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. ദേഷ്യം വന്ന നാനാ പടേക്കർ എല്ലാവരുടെയും മുന്നിൽ വെച്ച് ആരാധകന്റെ കഴുത്തിന് പിന്നിൽ ശക്തിയായി അടിക്കുകയായിരുന്നു.

പെരുമാറ്റം കണ്ട് നെറ്റിസൺസ് വൻ വിമർശനമാണ് നാനാ പടേക്കറിനെതിരെ ഉയർത്തുന്നത്. സിനിമയുടെ സെറ്റിൽ നടന്റെ പെരുമാറ്റം കണ്ട് ആരാധകർ അസ്വസ്ഥരാണ്. സാധാരണക്കാരെ ബഹുമാനിക്കൂ എന്നാണ് സോഷ്യൽ മീഡിയ വിമർശനം ഉയർത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button