CinemaGeneralKeralaLatest NewsMollywoodNEWSWOODs

ഈ രം​ഗങ്ങൾ തികച്ചും സാങ്കൽപ്പികമാണ്, സന്ദേശം സിനിമയിലെ വാക്കുകൾ പങ്കുവച്ച് നടൻ മനോജ് കുമാർ

ഈ രംഗം തികച്ചും സാങ്കല്പികം മാത്രം

ഇന്നാണ് മലയാളികളുടെ പ്രിയ നടൻ സുരേഷ് ​ഗോപി മാധ്യമപ്രവർത്തക ഉന്നയിച്ച ആരോപണങ്ങളുടെ പേരിൽ സ്റ്റേഷനിൽ ഹാജരാകുന്നത്. ഇതേ സമയത്താണ് എതിരാളികളെ പെണ്ണുകേസിലും ​ഗർഭകേസിലും കുടുക്കി നാറ്റിക്കുന്ന പാർട്ടി തന്ത്രങ്ങളുടെ സിനിമാ രം​ഗം മനോജ് കുമാർ പങ്കുവച്ചിരിക്കുന്നത്.

സന്ദേശം സിനിമയിലെ രം​ഗം പങ്കുവച്ച് നടൻ സുരേഷ് ​ഗോപിക്ക് പൂർണ്ണ പിന്തുണ നൽകിയിരിക്കുകയാണ് എന്ന് വ്യക്തമാണ്. പരോക്ഷമായി അത്തരത്തിൽ എഴുതിയിട്ടില്ലെങ്കിലും പാർട്ടിക്ക് വേണ്ടി ഏത് കള്ളക്കഥ മെനയുവാനും മടിയില്ലാത്തവരുടെ രം​ഗം പങ്കുവച്ചത് പിന്തുണക്കാനാണ് എന്ന് വ്യക്തമാണ്.

കുറിപ്പ് വായിക്കാം

ഇറങ്ങി മൂന്നര പതിറ്റാണ്ടായിട്ടും “സന്ദേശം” എന്ന സിനിമയിലെ ഏതെങ്കിലും സംഭാഷണമോ രംഗങ്ങളോ ഒട്ടുമിക്ക മലയാളികളും എല്ലാ ദിവസവും ചിരിയോടെ ഓർക്കും, ഇന്നും ഓർക്കും, ഇത്തരം ഒരു ഗംഭീര ചിത്രം മലയാളസിനിമക്ക് നല്കിയ ജീനിയസ്സായ എഴുത്തുകാരൻ പ്രിയപ്പെട്ട ശ്രീനിയേട്ടനും സംവിധായകൻ സത്യൻ അന്തിക്കാട് സാറിനും വീണ്ടും വീണ്ടും വീണ്ടും എന്റെ ഹൃദയത്തിൽ തൊട്ട കൂപ്പുകൈ.

എന്റെ അഭിപ്രായത്തിൽ ഈ സിനിമ “സ്ഫടികം” റീ റിലീസ് ചെയ്തപോലെ വീണ്ടും തീയ്യറ്ററിൽ വരണം, കാണാത്ത പുതിയ തലമുറയും ഈ ചലച്ചിത്രം കണ്ട് ആസ്വദിക്കട്ടേ, സിനിമയിൽ ആദ്യം എഴുതി കാണിക്കുന്ന പോലെ, ഞാനിട്ട ഈ വീഡിയോക്കും ഒരു തലക്കെട്ട് എഴുതുന്നു,
 ഈ രംഗം തികച്ചും സാങ്കല്പികം മാത്രം.

ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല, അങ്ങിനെ തോന്നുകയാണെങ്കിൽ അത് തികച്ചും “യാദൃശ്ചികം ” മാത്രം, വെറും വെറും “യാദൃശ്ചികം.

shortlink

Related Articles

Post Your Comments


Back to top button