CinemaGeneralLatest NewsNEWS

കന്നഡയാണെനിക്കെല്ലാം, അതൊരു വികാരമാണ്: കന്നഡ സിനിമ വിട്ട് പോകുമെന്ന് ആരും കരുതരുതെന്ന് റിഷഭ് ഷെട്ടി

രാജ്യം മുഴുവൻ ഉറ്റുനോക്കിയ ചിത്രം കൂടിയായിരുന്നു കാന്താര

കന്നഡയിലെ സൂപ്പർ താരമാണ് റിഷഭ് ഷെട്ടി. അഭിനയവും സംവിധാനവുമെല്ലാം വഴങ്ങുന്ന താരം കന്നഡ സിനിമയിൽ നിലവിൽ പകരം വയ്ക്കാനില്ലാത്ത സൂപ്പർ താരമായി മാറിക്കഴിഞ്ഞു.

താരത്തിന്റെ ഏറ്റവും ഹിറ്റ് ചിത്രം കാന്താരയാണ്. മലയാളികളടക്കം ഏറ്റെടുത്ത ചിത്രം കൂടിയായിരുന്നു സൂപ്പർ ഹിറ്റായി മാറിയ കാന്താര. രാജ്യം മുഴുവൻ ഉറ്റുനോക്കിയ ചിത്രം കൂടിയായിരുന്നു കാന്താര.

സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ പണിപ്പുരയിലാണ് റിഷഭ് ഷെട്ടി ഇപ്പോഴുള്ളത്. ​ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി പരാമർശവും രജത മയൂരവും ക്യാഷ് പ്രൈസും നേടിയടുത്തിരുന്നു കാന്താര. തുടർന്ന് മറ്റ് ഭാഷകളിൽ നിന്ന് ഓഫർ വന്നിരുന്നോ? ബോളിവുഡിൽ നിന്ന് ഓഫർ വന്നിരുന്നോ? ബോളിവുഡിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അന്നും ഇന്നും കന്നഡയാണെനിക്കെല്ലാം അതിലുപരി അതൊരു വികാരമാണ്, കന്നഡ സിനിമ വിട്ട് പോകുമെന്ന് ആരും കരുതരുതെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button