CinemaMovie GossipsNew ReleaseNow Showing

ചരിത്രം! മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നിന്ന് മാത്രം നേടിയത് 50 കോടി, 200 കോടിക്കരികെ !

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലും പുറത്തും മികച്ച പ്രതികരണം നേടിക്കൊണ്ടാണ് ചിത്രം മുന്നേറുന്നത്. ആ​ഗോളതലത്തിൽ 175 കോടി പിന്നിട്ടുകഴിഞ്ഞ ‘മഞ്ഞുമ്മൽ ബോയ്സ്’ 200 കോടിയിലേക്കുള്ള ഓട്ടത്തിലാണ്. അങ്ങനെ സംഭവിച്ചാൽ 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടവും ഈ ചിത്രം സ്വന്തമാക്കും.

ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കിക്കഴിഞ്ഞു. ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ്. ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം 15 ദിവസം കൊണ്ട് പുലിമുരുകന്റെയും പിന്നാലെ 2018 ന്റെയും കളക്ഷൻ മറികടന്നിരുന്നു.

ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ‌ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ, ശ്രീനാഥ് ഭാസി, ഗണപതി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button