CinemaGeneralIndian CinemaMollywoodNEWS

ഇന്ത്യയിലെ ആദ്യത്തെ വൺ സീൻ ഹ്രസ്വചിത്രം ‘മകൾ’ പ്രദർശനത്തിനൊരുങ്ങുന്നു

.

ഇന്ത്യയിലെ ആദ്യത്തെ വൺ സീൻ ഹ്രസ്വചിത്രം ‘മകൾ’ പ്രദർശനത്തിനൊരുങ്ങുന്നു. മാധ്യമപ്രവർത്തകനായ റിയാസ്‌ കെ എം ആർ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ്‌ മകൾ.

ഒരച്ഛന്റെയും പത്തുവയസുകാരിയായ മകളുടെയും ജീവിതപശ്ചാത്തലത്തിലൂടെ വർത്തമാനകാല സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പെൺകുട്ടികളുടെ ചൂഷണം അവതരിപ്പിക്കുകയാണ് സംവിധായകന്‍. ഒരു പെൺകുട്ടി ഇരയാക്കപ്പെടുന്നത്‌ കണ്ടിട്ടും ഒന്ന്‌ പ്രതികരിക്കുക പോലും ചെയ്യാതെ നിശബ്ദമായി നോക്കി നിൽക്കുന്ന സമൂഹത്തെ സംവിധായകൻ തന്റെ ചിത്രത്തിലൂടെ രൂക്ഷമായി വിമർശിക്കുന്നുമുണ്ട്‌. സൗമ്യയും ജിഷയും പോലുള്ള പെണ്മക്കൾ വേട്ടയാടപ്പെടുന്നത്‌ അറിഞ്ഞിട്ടും നിശബ്ദമായിരുന്നവർക്കുള്ള ഓർമ്മപ്പെടുത്തലായാണ്‌ സംവിധായകൻ ചിത്രം സമർപ്പിക്കുന്നത്‌.

തന്‍റെതന്നെ മകൾ എന്ന കഥ അടിസ്ഥാനമാക്കി ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും റിയാസ്‌ കെ എം ആർ ആണ്‌. മൂന്നു കഥാപാത്രങ്ങൾ ഉള്ള ചിത്രത്തിൽ രണ്ടു അഭിനേതാക്കൾ മാത്രമാണുള്ളത്‌. ക്യാമറയിലും ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്‌.

പ്രവാസി ഫോട്ടോഗ്രാഫർ കൂടിയായ ഗോപകുമാർ ആണ്‌ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌. കെ എം ആർ ടാലന്റ്‌ ഫാക്ടറിയാണ്‌ നിർമ്മാണം. റിയാസിന്‌ പുറമെ അനന്യ ഷൈജുവും ഇതിൽ വേഷമിടുന്നുണ്ട്‌. മൂന്നാമത്തെ കഥാപാത്രം സസ്പെൻസ്‌ ആണ്‌. അതെ സമയം ഇതിൽ ഡബിൾ റോളില്ല. ശബ്ദമിശ്രണത്തിന്‌ ഏറെ പ്രാധാന്യം ഉള്ളതാണ്‌ ചിത്രം. ചരൺ വിനായക്‌ ആണ്‌ മിക്സിംഗും ബിജിഎമ്മും നിർവ്വഹിച്ചിരിക്കുന്നത്‌. റിയാസ്‌ പതിനാറാം വയസിൽ കാഴ്ച എന്ന ഹ്രസ്വചിത്രത്തിലൂടെയാണ്‌ അസി.ഡയറക്ടറായി അഭ്രപാളിയുടെ പിന്നണിയിൽ എത്തുന്നത്‌. കഴിഞ്ഞ 11 വർഷത്തിനിടെ നൂറിലധികം ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിച്ച റിയാസ്‌ ദേശീയ സിനിമ അവാർഡ്‌ ജേതാവ്‌ ഷെറിയുടെ ഹൃസ്വചിത്രങ്ങളിലും ആദിമധ്യാന്തം, ഗോഡ്സെ എന്നീ സിനിമകളിലും സഹസംവിധായകനായും പ്രവർത്തിച്ചു.

shortlink

Related Articles

Post Your Comments


Back to top button