CinemaNEWSNostalgia

പോയവര്‍ഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്റെ മരണമാണ്;സലിംകുമാര്‍

ഒരു വര്‍ഷം പടിഇറങ്ങുമ്പോഴാണ് കടന്നുപോയ വര്‍ഷങ്ങളിലെ നല്ലതും, മോശവുമായ അനുഭവങ്ങള്‍ പലരും ഓര്‍ക്കാറുള്ളത്. കടന്നുപോയ വര്‍ഷങ്ങളിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് നടന്‍ സലിംകുമാറിനും ചിലത് പറയാനുണ്ട്.

ഞാന്‍ പലതവണ മരിച്ച വര്‍ഷമാണ്‌ 2016. സോഷ്യല്‍ മീഡിയയില്‍ എന്റെ മരണവാര്‍ത്ത വേഗത്തില്‍ പ്രചരിക്കുകയും ചെയ്തു. മരണവാര്‍ത്തയറിഞ്ഞ് പലരും വിളിച്ചിരുന്നു. ജീവിച്ചിരിക്കേ മരണവാര്‍ത്ത കേള്‍ക്കാന്‍ കഴിയുന്ന എത്രപേരുണ്ടാകും സലിംകുമാര്‍ തമാശരൂപേണ ചോദിക്കുന്നു. എന്റെ മരണവാര്‍ത്തയ്ക്ക് പ്രചാരം നല്‍കിയ നാട്ടിലുള്ള ചിലരുടെ മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തതായി സലിംകുമാര്‍ പറയുന്നു. എല്ലാവരെയും പോലെ താനും പുതുവര്‍ഷ പ്രതിഞ്ജകളെടുക്കാറുണ്ടെന്നും പക്ഷേ അതൊന്നും നടപ്പിലാക്കാറില്ലായെന്നും സലിംകുമാര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button