GeneralNEWS

മോഹൻലാലിനൊപ്പം വീണ്ടും ആശ ശരത്

മോഹൻലാലിനൊപ്പം ആശ ശരത് വീണ്ടുമെത്തുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്സിലൂടെയാണ് ആശ ശരത് മോഹൻലാലിന്‍െറ നായികയാകുന്നത്. കർമയോദ്ധ, ദൃശ്യം എന്നീ ചിത്രങ്ങളിലാണ് മുമ്പ് ഇരുവരും ഒരുമിച്ചത്. ചിത്രത്തിന്‍റെ ഷൂട്ടിങ് രാജസ്ഥാന്‍ ,ഉഗാണ്ഡ എന്നിവിടങ്ങള്‍ക്കു പുറമെ ഒറ്റപ്പാലത്തും തുടരുകയാണ്.

1971ൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. മേജർ മഹാദേവനായും മകൻ മേജർ സഹദേവനായും ഡബിൾ റോളിലാണ് മോഹൻലാൽ ചിത്രത്തില്‍ എത്തുന്നത്.

തെലുങ്ക് താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് , അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രൺജി പണിക്കർ, സുധീർ കരമന, സൈജു കുറുപ്പ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. റെഡ്ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button