CinemaGeneralNEWS

ബിജു മേനോന് പരിക്കേറ്റു; ഷൂട്ടിങ് നിർത്തിവെച്ചു

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ബിജു മേനോന് പരിക്കേറ്റു. നവാഗതനായ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ലക്ഷ്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ആതിരപ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇന്ദ്രജിത്തുമായുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

പരിക്ക് കാരണമാക്കാതെ ബിജുമേനോന്‍ ചിത്രീകരണം തുടർന്നെങ്കിലും കഴിഞ്ഞ ദിവസം കൈക്ക് വേദനയുണ്ടാവുകയും തുടർന്നുള്ള പരിശോധനയിൽ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് കുറച്ച് ദിവസത്തേക്ക് ഷൂട്ടിങ് നിർത്തിവെച്ചു.

shortlink

Related Articles

Post Your Comments


Back to top button