CinemaGeneralIndian CinemaMollywoodNEWSTollywood

നീണ്ട പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തില്‍

മലയാള സിനിമയില്‍ നീണ്ട പതിന്നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഗൗതമി തിരിച്ചെത്തുന്നു. കമലഹാസനുമായുള്ള ബന്ധത്തില്‍ നിന്നും അകന്ന ഗൗതമി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സംഗീത് ശിവന്‍ നിര്‍മ്മിച്ച്‌ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ രണ്ടാം രംഗപ്രവേശം.

കഴിഞ്ഞ വര്‍ഷം മലയാളം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോടൊപ്പം ഗൗതമി തെലുങ്കുചിത്രത്തില്‍ അഭിനയിച്ചിരുന്നു. ‘വിസ്മയം’ എന്ന പേരില്‍ ആ ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ ഗൗതമി പിന്നീട് വിദ്യാരംഭം, ഡാഡി, ധ്രുവം, ചുക്കാന്‍, ജാക്ക്പോട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button