CinemaGeneralIndian CinemaNEWS

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയദര്‍ശന്‍ ചിത്രത്തില്‍ മമ്മൂട്ടി !!!

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ വച്ച് വളരെ കുറച്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ. അടുത്ത സുഹൃത്തായ മോഹന്‍ലാല്‍ ആയിരുന്നു പ്രിയന്റെ ചിത്രത്തില്‍ നായകന്‍. മോഹന്‍ലാലിനെ വിട്ടു അടുത്ത ചിത്രം മമ്മൂട്ടിയ്ക്കൊപ്പം പ്രിയന്‍ ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.

മമ്മൂട്ടിയെ നായകനാക്കി രാക്കുയിലിന്‍ രാഗസദസ്സില്‍, മേഘം എന്നീ രാണ്ടു ചിത്രങ്ങളെ പ്രിയന്‍ ചെയ്തിട്ടുള്ളൂ. നമ്പര്‍ 20 മദ്രാസ് മെയിലില്‍ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ പുതിയ ഒരു സിനിമ ഒരുക്കുന്നു എന്ന റിപ്പോട്ട് നല്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്.

മലയാളത്തിലും ഹിന്ദിയിലുമായി നിരവധി പ്രൊജക്റ്റുകള്‍ കമ്മിറ്റ് ചെയ്‍തിട്ടുള്ള പ്രിയദര്‍ശന്‍റെ മമ്മൂട്ടി ചിത്രം എന്നു തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button