CinemaGeneralKollywoodMollywoodNEWS

മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി

മലയാളി മോഡലിനെ കാണാനില്ലെന്ന് പരാതി. മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെയാണ് കാണാതായത്. തലശ്ശേരി സ്വദേശിനിയായ ഗാനം നായര്‍ ചെന്നൈയിലെ വിരുഗമ്പാക്കത്തായിരുന്നു താമസിച്ചിരുന്നത്. ഗാനത്തെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ ചെന്നൈ കെ.കെ. നഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച വീട്ടില്‍നിന്നു രാവിലെ സ്കൂട്ടറില്‍ നുങ്കമ്ബാക്കത്തുള്ള ഓഫീസിലേക്കുപോയ ഗാനം അവിടെ എത്തിയിരുന്നില്ല. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

ടി.എന്‍. 09- ബി.യു. 5199 എന്ന നമ്പറിലുള്ള കറുത്ത നിറത്തിലെ ഹോണ്ടാ ആക്ടിവ സ്കൂട്ടറിലായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്. മോഡലിങ്ങില്‍ ശ്രദ്ധിക്കപ്പെട്ടിരുന്ന ഗാനം നായര്‍ തയ്യാറാക്കിയ ചില മ്യൂസിക് വിഡിയോകള്‍ ശ്രദ്ധേയാകര്‍ഷിച്ചവയാണ്.

shortlink

Related Articles

Post Your Comments


Back to top button