CinemaMollywoodNEWS

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസില്‍ താരകുടുംബത്തില്‍ നിന്നുള്ള താരങ്ങളേറെ!

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസില്‍ താരകുടുംബത്തില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ പ്രാധാന്യമേറിയ കഥാപാത്രങ്ങളായി എത്തുന്നു. കോളേജിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ വേഷത്തിലാണ് മക്ബുല്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ സഹോദര പുത്രനായ മക്ബുല്‍ എ.കെ സാജന്റെ ‘അസുരവിത്ത്‌’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീടു നായകനായും അഭിനയിച്ച മക്ബുലിന് മലയാള സിനിമയില്‍ കൂടുതല്‍ തിളങ്ങാനായില്ല. മുകേഷിന്റെ സഹോദരി പുത്രന്‍ ദിവ്യ ദര്‍ശനും മാസ്റ്റര്‍ പീസില്‍ അഭിനയിക്കുന്നുണ്ട്. ഹൈഡ് & സീക്ക് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച ദിവ്യദര്‍ശന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ ലോര്‍ഡ്‌ ലിവിംഗ്സ്റ്റണ്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും മാസ്റ്റര്‍ പീസിലെ ശ്രദ്ധേയ സാന്നിധ്യമാകുമ്പോള്‍ താരപുത്രനും, താരകുടുംബാങ്ങളും ചേര്‍ന്നുള്ള ഒരു മാസ് ഐറ്റമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണ് ‘മാസ്റ്റര്‍ പീസ്‌’.

shortlink

Related Articles

Post Your Comments


Back to top button