CinemaMollywoodNEWS

‘ചെമ്പരത്തിപ്പൂ’ എന്ന പുതിയ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ റോള്‍ എന്ത്?

വ്യത്യസ്ത പ്രണയകഥ പറയുന്ന  ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രം പ്രേക്ഷകരിലേക്ക്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി .ആസിഫ് അലിയുടെ സഹോദരന്‍ അസ്കര്‍ അലി നായകനായി അഭിനയിക്കുന്ന ചിത്രം വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള  മാക്സ് ലാബ്  ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.  

നവാഗതനായ അരുണ്‍ വൈഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു യുവാവിന്റെ രണ്ടു കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അതിഥി രവിയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്‌, പാര്‍വതി അരുണ്‍, ധർമ്മജൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഭുവനേന്ദ്രൻ, ബോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button