CinemaGeneralMollywoodNEWSWOODs

മോഹന്‍ലാല്‍ ഇനി പോലീസ് ട്രെയിനിങ്ങ് കോളേജിലെ അധ്യാപകന്‍

 

മലയാളത്തിന്റെ അഭിനയ വിസ്മയം മോഹന്‍ലാലും സംവിധായകന്‍ പ്രീയദര്‍ശനും വീണ്ടും ഒരുമിക്കുന്നു. ഇവര്‍ ഒരുമിച്ച ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഒപ്പത്തിനു ശേഷം എത്തുന്ന പ്രിയന്‍ ചിത്രത്തില്‍ പോലീസ് ട്രെയിനിങ്ങ് കോളേജിലെ അധ്യാപകനായാണ്‌ മോഹന്‍ലാല്‍ വേഷമിടുക എന്ന് സൂചന.

ട്രെയിനിങ്ങിനെത്തുന്ന പോലീസുകാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രിയദര്‍ശന്‍ തമിഴ് ചിത്രത്തിലേക്ക് തിരിഞ്ഞത്. മോഹന്‍ലാലിന്റെ ഡേറ്റിനായാണ് അദ്ദേഹം കാത്തിരിക്കുന്നത്.

മഹേഷിന്‍റെ പ്രതികാരം തമിഴില്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ലൂസിഫര്‍, രണ്ടാമൂഴം തുടങ്ങി ഒരു പിടി ചിത്രങ്ങളിലേക്ക് മോഹന്‍ലാല്‍ കരാര്‍ ആയിക്കഴിഞ്ഞു. അതിനിടയിലാണ് പ്രിയന്‍ ചിത്രത്തിന്‍റെ അനൌന്‍സ്മെന്റും

shortlink

Related Articles

Post Your Comments


Back to top button