MollywoodNEWS

ചുംബന സമര നായികയായി അപര്‍ണ ബാലമുരളി

റുബിഗ്‌സ് മൂവിസിന്റെ ബാനറില്‍ അഡ്വ. അജിജോസ് നിര്‍മ്മിച്ച് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വോപരി പാലാക്കാരന്‍. പാലാ സ്വദേശിയും തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.യുമായ ജോസ് കെ.മാണിയായി അനൂപ്‌ മേനോന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചുംബന സമരനായികയായി മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ അപര്‍ണ ബാലമുരളിയും അഭിനയിക്കുന്നു. അനു സിതാര, ഹരീഷ് കണാരന്‍, അലന്‍സീയര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
എസ് സുരേഷ് ബാബുവിന്റേതാണ് കഥയും തിരക്കഥയും, സംഭാഷണവും. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് – മധു വാസുദേവനും, ഐ.ജി. ബി.സന്ധ്യയും ചേര്‍ന്നാണ്. സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.

shortlink

Related Articles

Post Your Comments


Back to top button