GeneralHollywoodNEWS

ഐ ആം ബോള്‍ട്ട്: മിന്നല്‍വേഗക്കാരന്‍റെ ജീവിതം അഭ്രപാളികളില്‍; ട്രെയിലര്‍ കാണാം!

ഉസൈന്‍ ബോള്‍ട്ട് ഒരു വിസ്മയം ആണ്. മനുഷ്യന്‍റെ കായികസംസ്കാരം നിലനില്‍ക്കുന്നിടത്തോളം കാലം ആരാധനയോടേയും, അത്ഭുതാദരങ്ങളോടേയും മാത്രം നോക്കിക്കാണാന്‍ കഴിയുന്നത്ര ഉയരത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട അതിവേഗത്തിന്‍റെ ചക്രവര്‍ത്തിയാണ് ബോള്‍ട്ട്. ആ ബോള്‍ട്ടിന്‍റെ പച്ചയായ ജീവിതത്തെ അടുത്തുനിന്ന്‍ നോക്കിക്കണ്ട് ബെഞ്ചമിന്‍ ടര്‍ണറും ഗെയ്ബ് ടര്‍ണറും അണിയിച്ചൊരുക്കിയ “ഐ ആം ബോള്‍ട്ട്” എന്ന ഡോക്യുമെന്‍ററി ചിത്രമാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് തയാറായിരിക്കുന്നത്. ഈ ചിത്രത്തില്‍ പെലെ, സെറീന വില്യംസ്, നെയ്മര്‍, അസഫ പവല്‍, യൊഹാന്‍ ബ്ലേക്ക് എന്നീ മഹാരഥന്മാരും പ്രത്യക്ഷപ്പെടുന്നുണ്ട്.

ഐ ആം ബോള്‍ട്ടിന്‍റെ ട്രെയിലര്‍ കാണാം:

shortlink

Post Your Comments


Back to top button