CinemaGeneralNEWS

ജയലളിതയാവാന്‍ തയ്യാറെടുത്ത് സനാഖാന്‍

 

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ജീവിതം സിനിമയാക്കാനുള്ള ആഗ്രഹവുമായി ഇന്ത്യൻ മോഡലും നർത്തകിയും അഭിനേത്രിയുമായ സനാ ഖാൻ. നായികയും സനാഖാന്‍ ആകുമെന്നാണ് റിപ്പോർട്ട്. ജയയുമായുള്ള നേരിയ രൂപസാദൃശ്യം സനയ്ക്ക് തുണയാകുമെന്നാണ് സിനിമാലോകത്തെ വിലയിരുത്തല്‍.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം പതിപ്പിലെ മത്സരാർത്ഥിയായിരുന്നു സന ഖാൻ ഇതു വരെ അഞ്ചു ഭാഷകളിലായി 14ഓളം ചലച്ചിത്രങ്ങളിലും 50ഓളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സിൽക്ക് സ്മിതയുടെ ജീവിതം കേന്ദ്രീകരിച്ചെടുക്കുന്ന ക്ലൈമാക്സാണ് സനയുടെ ആദ്യ മലയാളചിത്രം. ഈയടുത്തിറങ്ങിയ ഗ്ലാമറിന്‍റെ അതിപ്രസരമുള്ള വജാ തുംഹോയിലും നായിക സനയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button