CinemaGeneralNEWS

വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി സാമൂഹിക പ്രവര്‍ത്തക പാര്‍വതി രംഗത്ത്

സമകാലിക വിഷയങ്ങളില്‍ പ്രതികരണം രേഖപ്പെടുത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടെടുത്തില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു മറുപടിയുമായി സാമൂഹിക പ്രവര്‍ത്തക പാര്‍വ്വതി രംഗത്ത്. നടിയെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേര്‍ന്നാണെന്ന് പറയാന്‍ തനിക്ക് സൗകര്യമില്ലെന്നും സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ച് പറയിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും പാര്‍വ്വതി അഭിപ്രായപ്പെട്ടു. ഇക്കാര്യം തെളിഞ്ഞാല്‍ ആരുടേയും ശുപാര്‍ശ ഇല്ലാതെ പറയുമെന്നും തന്റെ അന്നം സിനിമയില്‍ നിന്നാണെന്ന് ആരും തെറ്റദ്ധരിക്കേണ്ടെന്നും പാര്‍വ്വതി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.

തന്റെ സിനിമ അവസരങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നവരെ ഒറ്റി കൊടുത്തു എന്നൊക്കെ കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിയാണ് വരുന്നതെന്ന് പാര്‍വ്വതി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ച സംബന്ധിച്ചായിരുന്നു പാര്‍വ്വതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ചര്‍ച്ചയില്‍ പാര്‍വ്വതി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചില്ലെന്നും ഇത്തരം പ്രശ്നങ്ങളില്‍ സാധാരണ പ്രകടിപ്പിക്കുന്ന ധാര്‍മിക രോഷം ഉണ്ടായിരുന്നില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പ്രിയപ്പെട്ട സുനിത Sunitha Devadas
നടിയെ വണ്ടിയിൽ കയറ്റി കൊണ്ടു പോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേർന്നാണ് എന്ന് ഞാൻ പറയണമെന്നാണ് സുനിത ഉദ്ദേശിക്കുന്നതെങ്കിൽ പറയാൻ എനിക്ക് സൗകര്യമില്ല. കേസ് തെളിഞ്ഞാൽ പറയാം. അലെങ്കിൽ ഇര പറയട്ടെ. അറിയാത്ത കാര്യം സമ്മർദ്ദ തന്ത്രം ഉപയോഗിച്ച് പറയിക്കാനുള്ള ശ്രമം .കൈയ്യിലിരിക്കട്ടെ. ബി ജെ പിയുടെ A.N Radhakrishnan പറഞ്ഞത് കൊണ്ട് തൃപ്തി പെടു. തെളിഞ്ഞാൽ പ്രതികരിക്കാൻ ആരുടെയും ശുപാർശയും വേണ്ട.

പിന്നെ വിലക്ക്. എല്ലാ നിലയ്ക്കും ജോലിയിൽ നിന്ന് വിലക്കപ്പെട്ടിട്ടുള്ള ആളാണ് ഞാൻ ഈ അടുത്ത് വടക്കാഞ്ചേരി വിഷയത്തിൽ പ്രതികരിച്ചതിന് ശ്രമതി ഭാഗ്യലക്ഷ്മിയെയും വിലക്കി. കൈരളി ചാനൽ പ്രോഗ്രാം നിർത്തി.
പിന്നെ എന്റെ അന്നം സിനിമയിൽ നിന്നാണ് എന്ന് തെറ്റിദ്ധരിക്കണ്ട. ആണ്ടിലും ശങ്ക് റാന്തിക്കും ഒന്നോ രണ്ടോ സിനിമ, അതും ചെറിയ വേഷം ചെയ്തല്ല ഞാൻ കഞ്ഞി കുടിക്കുന്നത്.

സ്ത്രീകൾ നിരത്തിൽ സുരക്ഷിതയല്ല എന്ന് പറഞ്ഞ് പ്രവർത്തിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. FB യിലും സോഷ്യൽ മീഡിയയിലൂടെയും അല്ല. എന്റെ ചരിത്രം പറയാനല്ല. എങ്കിലും എന്റെ സിനിമ അവസരങ്ങൾക്ക് വേണ്ടി തെരുവിൽ ക്രൂരമായി ആക്രമിക്കപ്പെടുന്നവരെ ഒറ്റി കൊടുത്തു എന്നൊക്കെ കേൾക്കുമ്പോൾ ‘എനിക്ക് ചിരിയാണ് വരുന്നത്.

കേസ് തെളിയണം. തെളിഞ്ഞേ മതിയാകു. നടിക്ക് സംഭവിക്കുന്നോൾ മാത്രമല്ല ഈ പ്രതികരണം ഉണ്ടാകേണ്ടത്. ഗുണ്ടകൾ അധികാര വർഗ്ഗത്തിന്റെയും പണമുള്ളവരുടെയും ഉപേക്ഷിക്കാനാവാത്ത കൂട്ടാണ്. പോലീസിനും ഇവരുമായി ബന്ധമുണ്ട്.ഇത്രയും ദിവസമായി പിടിക്കാനാവാത്ത പൾസർ സുനി ചെറിയ മീൻ അല്ല. ഒറ്റക്കെട്ടായി കേസ് തെളിയിക്കാൻ സമ്മർദ്ദം ചെലുത്താം. അല്ലാതെ ഏതെങ്കിലും നിലയ്ക്ക് സംസാരിക്കാൻ ശ്രമിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് ഒരു കാര്യവുമില്ല .

( പിന്നെ സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും വിലക്കുണ്ട്. ഞാൻ വിശ്വസിക്കുന്നത് എനിക്കുമുണ്ട് എന്നാണ്. സ്ത്രീകൾക്ക് വേണ്ടി ടിവിയിലിരുന്ന് കസേര എടുത്ത് തലയിൽ അടിക്കുന്ന ഇവരെ എന്റെ സിനിമയിൽ വേണ്ട എന്ന് ഒരു പ്രശസ്ത സംവിധായകൻ പറഞ്ഞിട്ടുണ്ട്. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞതിനെ തുടർന്ന് കൈരളിയിൽ നിന്ന് രാജിവെക്കേണ്ടി വന്നിട്ടുണ്ട്. ഗവൺമെന്റ് ജോലി രാജിവെച്ചത് .എം എ ബേബി സഖാവ് പറഞ്ഞിട്ടാണ്. ആദ്യം കൈരളി ടി.വിക്ക് ആവശ്യമുണ്ടായിരുന്നതും കരടായതും എന്നെ ബാധിച്ചിട്ടില്ല .സ്ഥിര വരുമാനവും ജോലിയും പോയതിൽ സങ്കടപ്പെട്ടിട്ടില്ല പിന്നല്ലെ വല്ലപ്പോഴും ഒരിക്കൽ കിട്ടുന്ന സിനിമ.)

shortlink

Related Articles

Post Your Comments


Back to top button