കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ, കങ്കണ റാണൗത്, ഷാഹിദ് കപൂര്‍, സെയ്ഫ് അലി ഖാന് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം രംഗൂണിനു നേരെ കോപ്പിയടി ആരോപണം.
വാഡിയ മൂവിടോന് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷൻ ആണ് കങ്കണ അവതരിപ്പിച്ച ജൂലിയ എന്ന കഥാപാത്രത്തിന് നാദിയ എന്ന കഥാപാത്രത്തോട് സാമ്യമുണ്ടെന്ന് ആരോപിച്ചു കേസ് നല്‍കിയത്.
സിനിമ കോപ്പിയടിയാണെന്ന് ആരോപിച്ച നല്കിയ ഹര്‍ജിയെ തുടര്‍ന്ന് കേസ് തീര്‍പ്പാകുന്നതുവരെ പണം കെട്ടിവെക്കാന്‍ മുംബൈ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 2 കോടി രൂപയാണ് കോടതിയില്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് കെട്ടിവെക്കേണ്ടിവന്നിരിക്കുന്നത്.
അതേസമയം, സിനിമയ്ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സംവിധായകന് വിശാല്‍ ഭരദ്വാജ് പറഞ്ഞു. തീര്‍ത്തും തെറ്റായ ആരോപണമാണ് സിനിമയ്ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. കങ്കണയുടെ കഥാപാത്രം നാദിയ എന്ന മുന്‍ കഥാപാത്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ടതാണെങ്കില്‍ തന്നെ അത് കോപ്പിറൈറ്റ് നിയമത്തിന്റെ പരിധിയില്‍ വരില്ല. നാദിയ ഒരു ചരിത്ര കഥാപാത്രമാണെന്നും ചരിത്ര കഥാപാത്രത്തെ അനുകരിക്കുന്നത് എങ്ങനെ തെറ്റാകുമെന്നും സംവിധായകന് ചോദിക്കുന്നു.
Post Your Comments