CinemaGeneralIndian CinemaNEWS

അങ്കമാലി ഡയറീസ് കാണാന്‍ തിയേറ്ററില്‍ പ്രേക്ഷരെ കയറ്റുന്നില്ല; തിയേറ്ററിനെതിരെ പ്രതിഷേധം

മലയാള സിനിമയില്‍ ചരിതമായി മാറിയാ ചിത്രമാണ് അങ്കമാലി ഡയറീസ്. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ 86 പുതുമുഖങ്ങളുമായി ലിജോ ജോസ് അണിയിച്ചൊരുക്കിയ ഈ ചിത്രത്തിനു കാണികള്‍ കുറഞ്ഞെന്ന് കാട്ടി പ്രദര്‍ശനം അവസാനിപ്പിക്കാന്‍ തൃശൂര്‍ ഗിരിജാ തിയറ്ററില്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം. അവധിക്കാല റിലീസിനായി സിനിമ ഹോള്‍ഡ് ഓവറായെന്ന് കാട്ടി എടുത്തുമാറ്റാനുള്ള നീക്കമാണ് തിയേറ്ററുകാര്‍ നടത്തുന്നതെന്നും ആരോപണമുണ്ട്.

ഫ്ചെ

ദയവായി നിങ്ങളുടെ വാതില്‍ തുറക്കൂ പ്രേക്ഷകര്‍ കാത്തിരിക്കുന്നു എന്നാണ് ഈ വിഷയത്തെ കാട്ടിക്കൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി പ്രതികരിച്ചത്. അതെസമയം കാണികളെ തിയറ്ററിനകത്തേക്ക് കയറ്റാതെ ഹോള്‍ഡ് ഓവറാക്കാനാണ് ശ്രമമെങ്കില്‍ മലയാള സിനിമാ ലോകം ഒന്നടങ്കം പ്രതികരിക്കുമെന്ന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. ഫേസ്ബുക്കില്‍ ഗിരിജാ തിയറ്ററിന് മുന്നില്‍ നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് രൂപേഷിന്റെ പ്രതികരണം. ഇങ്ങനെയൊരു നീക്കം നടത്തിയാല്‍ ഒരിക്കലും ഇവിടെ പടം കളിക്കില്ലെന്നും രൂപേഷ് പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button