BollywoodCinemaGeneralIndian CinemaNEWS

പറ്റിക്കലിന്‍റെ ചരിത്രം കുറിച്ച് ഒരു റിയാലിറ്റി ഷോ

സീരിയലുകളും സിനിമകളും മാത്രമായി ഒതുങ്ങിയിരുന്ന ചാനലുകള്‍ കൊണ്ടുവന്ന പുതിയ ഒരു പ്രോഗ്രാം ആയിരുന്നു റിയാല്‍റ്റി ഷോകള്‍. വ്യത്യസ്തവും സഹസികവുമായ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ ചാനലുകള്‍ മത്സരിച്ചു. വെറും ഒരു ഷോ എന്നതില്‍ നിന്നും ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിലും കഴിയുമെങ്കിൽ ഞെട്ടിപ്പിക്കുന്നതിലും ഏറെ പരിശ്രമങ്ങൾ ചാനലുകള്‍ നടത്തുന്നുണ്ട്. അതിൽ പങ്കെടുത്ത് വിഡ്ഢികളാവാനും വിജയികളാവാനുമൊക്കെ ധാരാളം പേര്‍ തയ്യാറാണ്. ഇത്തരത്തിൽ ആയിരക്കണക്കിനു ഷോകളാണ് ലോകത്തെ പതിനായിരക്കണക്കിനു ടിവി ചാനലുകളിലൂടെ അനുദിനം നടക്കുന്നു കൊണ്ടിരിക്കുന്നത്. ആകര്‍ഷകമായ സമ്മാനങ്ങളും പ്രശസ്തിയും ഇതിലേക്ക് ആളുകളെ ആകര്‍ഷിപ്പിച്ചു കൊണ്ടിരിക്കുന്നു.

റിയാല്‍റ്റി ഷോ കളുടെ ചരിത്രത്തില്‍ പുതിയ ഒരു ചരിത്രം കുറിക്കുകയാണ് ബ്രിട്ടിഷ് ചാനലായ ചാനൽ 4. അവര്‍ നടത്തുന്ന ഏഡെൻ എന്ന റിയാലിറ്റി ഷോയാണ് ചരിത്രമായത്. മൽസരിച്ച എല്ലാവരെയും ഒരേ പോലെ ഞെട്ടിച്ചുകൊണ്ടും വിഡ്ഢികളാക്കിക്കൊണ്ടുമാണ് ഈ ഷോ വ്യത്യസ്തമായിരിക്കുന്നത്.

23 മൽസരാർഥികളുമായി 2016 മാർച്ചില്‍ ചിത്രീകരണം ആരംഭിച്ച ഈ ഷോ യുടെ പ്രധാന പ്രത്യേകത തിരഞ്ഞെടുത്ത മൽസരാർഥികൾ പുറംലോകവുമായി ആശയവിനിമയമില്ലാതെ സ്‌കോട്ട്‌ലാൻഡിലെ വിജനമായ കാടുകളിൽ ഒരു വർഷം കഴിച്ചുകൂട്ടുകയെന്നതായിരുന്നു. ഷോ ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുന്ന ജോലിയും ഇവരുടേതു തന്നെ. അതിനായി ചാനൽ 4 നാലു ക്യാമറകളും നൽകി ഇവരെ കാട്ടിലേക്കയച്ചു. കാട്ടിനുള്ളിൽ ഇവർ സ്വന്തം നിയമവും ചട്ടങ്ങളും ഉണ്ടാക്കി ഒരു സാമൂഹികവ്യവസ്ഥിതി സൃഷ്ടിച്ച് കഴിഞ്ഞുകൂടി.

എന്നാൽ, നാല് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും മൽസരാർഥികൾ തമ്മിൽ അലമ്പു തുടങ്ങി. അസൂയയും കുശുമ്പും മുതൽ ഈഗോയും വ്യക്തിത്വവിദ്വേഷങ്ങളും മൂലം ഷോ ചീഞ്ഞുനാറി. അതിനു പുറമെ രാഷ്ട്രീയമായ ചില മാറ്റങ്ങള്‍ ഷോയെക്കാൾ മികച്ച റിയാലിറ്റി കാഴ്ചകൾ സമൂഹത്തിനു നൽകിയതോടെ പരസ്യക്കാരും പ്രേക്ഷകരും ഈ ഷോയെ കൈവിട്ടു. വരുമാനം ഒന്നുമില്ലതായതോടെ ജൂലൈയിൽ സംപ്രേഷണം തുടങ്ങിയ ഷോ ഓഗസ്റ്റിൽ തന്നെ ചാനല്‍ അവസാനിപ്പിച്ചു.

എന്നാല്‍ ഷോ നിര്‍ത്തിയ വിവരമറിയാതെ തങ്ങളുടെ കാട്ടുജീവിതം നഗരത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന വ്യാജ ചിന്തയില്‍ അഭിരമിച്ചു കൊണ്ട് ഇവര്‍ ഷൂട്ടിംഗ് തുടര്‍ന്ന്. ഇതിനിടെ അടിയും അലമ്പുമായി പിണങ്ങി 10 പേർ ഷോയിൽ നിന്നു പുറത്ത് പോവുകയും ചെയ്തു. എന്നാൽ, അവശേഷിച്ച 13 പേർ കാട്ടിലെ ജീവിതം തുടർന്നു.

കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button