CinemaNEWS

മിനിസ്ക്രീനിലെ ഓണച്ചിത്രങ്ങള്‍

ഈ ഓണത്തിന് ടിവി ചാനലുകളില്‍ വിരുന്നെത്തുന്നത് പുതിയ ഒട്ടേറെ മലയാള ചിത്രങ്ങള്‍. സൂപ്പര്‍താര ചിത്രങ്ങളുമായി സൂര്യ ടിവിയും, ബാഹുബലിയും, അച്ചായന്‍സും അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുമായി ഏഷ്യാനെറ്റും തമ്മിലാണ് പ്രധാന മത്സരം.

ജിബു ജേക്കബ്-മോഹന്‍ലാല്‍ ചിത്രം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഗ്രേറ്റ്‌ ഫാദര്‍, ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരം, എന്നിവ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ , ബാഹുബലി 2, അച്ചായന്‍സ്, മെക്സിക്കന്‍ അപാരത, സഖാവ്, ടേക്ക് ഓഫ് എന്നിവയാണ് ഏഷ്യാനെറ്റിലെ ഓണച്ചിത്രങ്ങള്‍.

മികച്ച സിനിമകളുമായി മനോരമയും ഓണം ഉഷാറാക്കാനുള്ള പരിപാടിയിലാണ്. ജോമോന്റെ സുവിശേഷങ്ങള്‍, ഗോദ, അലമാര എന്നിവയാണ് മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന ഓണച്ചിത്രങ്ങള്‍.

shortlink

Post Your Comments


Back to top button