BollywoodCinemaNEWS

ആമിര്‍ ഖാനുമായി സിനിമ ചെയ്യാത്തതിന്‍റെ കാരണം വ്യക്തമാക്കി കരണ്‍ ജോഹര്‍

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖിനെയും , സല്‍മാനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ ചിത്രമെടുത്തിട്ടുണ്ടെങ്കിലും ആമിര്‍ ഖാനെ തന്‍റെ ചിത്രത്തിലേക്ക് കരണ്‍ ഇതുവരെയും ക്ഷണിച്ചിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെയൊരു ചിത്രം ഉണ്ടാകാത്തതെന്ന് കരണിനോട് ആരെങ്കിലും ചോദിച്ചാല്‍ ആദ്ദേഹത്തിന്‍റെ കയ്യില്‍ അതിനുള്ള വ്യക്തമായ മറുപടിയുണ്ട്.

ആമിറിനെ വച്ചു സിനിമ ചെയ്യുക എന്നത് തന്‍റെ സ്വപ്നമാണെന്നും പക്ഷേ താനൊരു വലിയ ചിന്താകുഴപ്പത്തിലാണെന്നും കരണ്‍ ജോഹര്‍ പറയുന്നു. “2000 മുതലുള്ള ആമിറിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ എല്ലാം മികച്ചവയാണ്. പക്ഷേ ഞാനൊരു സിനിമയുമായി വരുമ്പോള്‍ ആമിറിന് അതൊരു മോശം സിനിമയായി ഭവിക്കുമോ എന്നൊരു ഭയമുണ്ട് . അതിനാല്‍ ഹിറ്റാകുമെന്ന് ഉറപ്പുള്ള ഒരു കഥയ്ക്ക് വേണ്ടിയേ ഞങ്ങള്‍ ഒന്നിക്കുള്ളൂ.” ബോളിവുഡിന്റെ ഹിറ്റ് സംവിധായകന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button