GeneralLatest NewsMollywood

‘എന്റെ ഫോണ്‍ വാങ്ങിവെച്ചു, പക്ഷേ താരങ്ങള്‍ പ്രധാനമന്ത്രിയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതുകണ്ട് അമ്പരന്നു’

സല്‍ക്കാരത്തിന് എത്തിയവരുടെ ഫോണുകള്‍ നേരത്തെ വാങ്ങിവെച്ചിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ വെച്ച്‌ സിനിമ മേഖലയിലെ പ്രമുഖര്‍ക്കായി ഏര്‍പ്പെടുത്തിയ സല്‍ക്കാരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ പ്രധാനമന്ത്രിയ്ക്കൊപ്പം എടുത്ത സെല്‍ഫികള്‍ ചര്ച്ചയാകുമ്പോള്‍ പ്രധാനമന്ത്രിയുടെ പരിപാടിയിലുണ്ടായ വിവേചനം തുറന്നുകാട്ടിയി രംഗത്ത് എത്തിയിരിക്കുകയാണ് ​ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം.

സല്‍ക്കാരത്തിന് എത്തിയവരുടെ ഫോണുകള്‍ നേരത്തെ വാങ്ങിവെച്ചിരുന്നെന്നും പക്ഷേ ബോളിവുഡ് താരങ്ങള്‍ പ്രധാനമന്ത്രിയ്ക്കൊപ്പം സെല്‍ഫി എടുക്കുന്നതുകണ്ട് ഞെട്ടി എന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചത്. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സെല്‍ഫോണ്‍ വാങ്ങിവെച്ച്‌ ടോക്കണ്‍ തന്നു. എന്നാല്‍ അതേ ദിവസം താരങ്ങളുടെ സെല്‍ഫി കണ്ട് താന്‍ അമ്ബരന്നു. കാര്യങ്ങള്‍ മനസിലാവുന്നുണ്ടല്ലോ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button