ബോളിവുഡില്‍ സിനിമ ലോകത്ത് വിസ്മയം തീര്‍ത്ത ബോളിവുഡിനു പുറമെയും നിരവധി ആരാധകരുള്ള പ്രിയതാരമാണ് അമിതഭ് ബച്ചന് . താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയൊന്നാകെ അറിയപ്പെടുന്ന സംഗീതപ്രതിഭകളായി മാറിയ രണ്ടു സഹോദരിമാരാണ് ലത മങ്കേഷ്കറും ആഷ്ല ഭോസ്ലെയും. ഇരുവരുടെയും ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ഏറെ ശ്രദ്ധ കവരുകയാണ്. ഇരുവരുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത് ഇതിഹാസതാരം അമിതാഭ് ബച്ചനാണ് താരം പങ്കുവെച്ച ആ വിസ്മയ പ്രതിഭകളുടെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
‘ഇത് ലതാ ജിയുടെയും ആശാ ജിയുടെയും ബാല്യകാല ഫോട്ടോയാണ്. ലതാജി ഇന്നു രാവിലെ തന്റെ ട്വീറ്റില്‍ ഗുരുക്കന്മാരെ എങ്ങനെ ഓര്‍ക്കുന്നുവെന്ന് എഴുതി. ഒരു ടെലിപ്പതിയെന്ന പോലെ ഞാന്‍ അവരുടെ ചിത്രവും ട്വീറ്റ് ചെയ്തിരിക്കുന്നു,’ അമിതാഭ് ബച്ചന് ട്വീറ്റ് ചെയ്തു.തന്റെ ആത്മീയ ഗുരു പണ്ഡിറ്റ് ജമ്മു മഹാരാജ്, അന്തരിച്ച കവി നരേന്ദ്ര ശര്‍മ എന്നിവരെ ഓര്‍മിച്ചുകൊണ്ട് ലത മങ്കേഷ്കറും ട്വീറ്റ് ചെയ്തിരുന്നു.താര വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments