സ്വതസിദ്ധമായ അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഷംനകാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമായ താരത്തിന് ആരാധകരും ഏറെയാണ്.
കൂടാതെ മലയാളത്തിന് പുറമേ തമിഴില്‍ പൂര്‍ണ എന്ന പേരില്‍ അറിയപ്പെടുന്ന താരം മമ്മ അഞ്ച് പ്രസവിച്ചത് കൊണ്ട് താന്‍ ആറ് തവണ പ്രസവിക്കുമെന്ന് പറയുകയാണ് .
എനിക്ക് ആറ് കുഞ്ഞുങ്ങള്‍ വേണമെന്നാണ് ആഗ്രഹം. ഞങ്ങള്‍ അഞ്ച് മക്കളായിരുന്നു. ഞാന്‍ മമ്മിയോട് പറയും നോക്കിക്കോ, മമ്മി അഞ്ച് പ്രസവിച്ചെങ്കില്‍ ഞാന്‍ ആറ് പ്രസവിക്കുമെന്ന്. അപ്പോള്‍ മമ്മ പറയും, ‘പറയാന്‍ നല്ല എളുപ്പമാണ്.
എന്നാൽ ഒരെണ്ണം കഴിയുമ്പോള്‍ കാണാം’ എന്ന്. ഞാന്‍ വളരെ സീരിയസായാണ് പറയുന്നത്. ഗര്‍ഭിണിയാകുക, അമ്മയാകുക, എന്നൊക്കെയുള്ള അനുഗ്രഹ മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഉറപ്പായും ഞാന്‍ ആറ് പ്രസവിക്കും. മമ്മിയെ പിന്നിലാക്കുമെന്ന് നടി പറയുന്നു.
എന്നെ പലപ്പോഴും തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവരുണ്ട്. സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞു. പക്ഷേ അവര്‍ക്കൊന്നും എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല. കൃത്യമായി നിസ്‌കരിക്കുന്നയാളാണ് ഞാന്‍. ഓര്‍മ വെച്ച നാള്‍ മുതല്‍ എല്ലാ നോമ്പും എടുത്തിട്ടുണ്ട്. നോമ്പ് കാലമായാല്‍ മറ്റൊരു ഷംനയാണ് ഞാന്‍. ഫുള്‍ ടൈം സ്പിരിച്വല്‍ ലോകത്താണ്. ഇതൊന്നും അറിയാതെ വിമര്‍ശിക്കുന്നവരോട് എനിക്ക് യാതൊരു മറുപടിയുമില്ലെന്ന് താരം പറയുന്നു.
Post Your Comments