അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക് വന്ന താരം തുടക്കം മുതലേ തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളാൽ പ്രേക്ഷക മനസിലിടം നേടി. എന്നാൽ സിനിമയില്‍ വന്ന കാലത്ത് താന്‍ അനുഭവിച്ച ദുരവസ്ഥകളെ കുറിച്ച് പറയുന്ന താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായുപ്പോള്‍ പല നടിമാരും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്നും മൂന്ന് സിനിമകളില്‍ നിന്ന് തുടര്‍ച്ചയായി തന്നെ ഒഴിവാക്കിയെന്നും പൃഥ്വിരാജ് പറഞ്ഞു.
താരത്തിന്റെ വാക്കുകൾ :
‘സിനിമയുടെ കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ഞാന്‍ മാത്രമാണ് അന്ന് കരാറില്‍ ഒപ്പിട്ട് അഭിനയിച്ചത്. അത് മറ്റ് അഭിനേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. മൂന്ന് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി. ഒരു സംവിധായകന്‍ മാത്രമാണ് എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം പറഞ്ഞത്. മറ്റ് രണ്ട് സിനിമയുടെ സംവിധായകരും അത് പറഞ്ഞില്ല. ഒപ്പമുള്ള നടിമാര്‍ പോലും പൃഥ്വിരാജിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞെന്ന് പ്രിയനന്ദന്‍ പറഞ്ഞു. അക്കാലത്താണ് മലയാളത്തിന് പുറത്ത് മറ്റ് ഭാഷകളില്‍ അഭിനയിക്കേണ്ടി വന്നത്.’
Post Your Comments