റോഷൻ മാത്യു, സ്വാസിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലര്‍ വിഭാഗത്തില്‍ എത്തിയ ചിത്രമാണ് ‘ചതുരം’. ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണ്. മാർച്ച് 9ന് സൈന പ്ലേയിൽ ചതുരത്തിൻ്റെ സ്ട്രീമിംഗ് ആരംഭിക്കും.
ഈ ചിത്രം ഇറങ്ങിയതോടെ ഗ്ലാമറസ് റോളിലേയ്ക്ക് ചുവടുമാറ്റിയ സ്വാസികയ്ക്ക് എതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്കിയ ചിത്രത്തിനെതിരെ വലിയ വിമർശനങ്ങൾ ആണ് ഉയർന്നിരിക്കുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2019-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റ ടീസറിനും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.
Post Your Comments