അഭിഷേക് ബച്ചന്‍, ശില്‍പ്പ ഷെട്ടി, മാധുരി ദീക്ഷിത്, ഇമ്രാന്‍ ഹാഷ്മി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോണി തുടങ്ങിയ സെലിബ്രിറ്റികളുടെ പേര് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ നിർമ്മിച്ച് വന്‍ തട്ടിപ്പ്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഓണ്‍ലൈനായി ലഭ്യമാകുന്ന ജിഎസ്‌ടി തിരിച്ചറിയല്‍ നമ്പർ ഉപയോഗിച്ച് പാന്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 21.32 ലക്ഷത്തോളം രൂപയ്‌ക്ക് ഇവര്‍ പര്‍ച്ചേസ് ചെയ്‌തതായി പൊലീസ് വ്യക്തമാക്കി.
ഗൂഗിളിൽ നിന്നും താരങ്ങളുടെ ജനന തീയതിയും പാന്‍ കാര്‍ഡ് വിവരങ്ങളും ചോര്‍ത്തി ആദ്യം വ്യാജ പാന്‍ കാര്‍ഡ് സംഘടിപ്പിക്കും. ഇതുപോലെ തന്നെ ആധാര്‍ കാര്‍ഡും നിര്‍മിച്ച ശേഷം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കും. വിവരങ്ങള്‍ നല്‍കുന്നതില്‍ പേരും മറ്റ് വിവരങ്ങളും താരങ്ങളുടെ നല്‍കും. വീഡിയോ-ഫോട്ടോ വേരിഫിക്കേഷന് സ്വന്തം ഫോട്ടോയും സമര്‍പ്പിക്കും. അതായത് അഭിഷേക് ബച്ചന്റെ പേരില്‍ കാര്‍ഡ്, ഫോട്ടോ മറ്റൊരാളുടെ. ഒരു കംപ്യൂറില്‍ നിന്ന് തന്നെ നിരവധി പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പൂന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വണ്‍ കാര്‍ഡ്’ എന്ന സ്റ്റാര്‍ട്ട് ആപ്പ് കമ്പനി അപേക്ഷകള്‍ പരിശോധിക്കുന്നത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
7 കംപ്യൂട്ടറുകളില്‍ നിന്നുമായി പ്രതികള്‍ സമര്‍പ്പിച്ചത് 83 പേരുടെ പാന്‍ കാര്‍ഡ് വിവരങ്ങളാണെന്ന് കമ്പനി പറഞ്ഞു. ഇത് കോണ്‍ടാക്റ്റ്‌ലെസ് മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡാണ്, വണ്‍ കാര്‍ഡ് വണ്‍ സ്‌കോര്‍ ആപ്പിലെ വെര്‍ച്വല്‍ റെന്‍ഡേഷന്‍ വഴി ഉപഭോക്താവിന് ഏത് ഓണ്‍ലൈന്‍ അല്ലെങ്കില്‍ ആപ്പ് വഴിയും ഇത് ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
Post Your Comments