CinemaGeneralLatest NewsNEWS

‘എന്തൊക്കെ ചെയ്തു കൊടുത്താലും നമ്മൾ വെറും വട്ടപൂജ്യം’: ചർച്ചയായി എലിസബത്തിന്റെ കുറിപ്പ്

കൊച്ചി: ഭാര്യ എലിസബത്ത് ഒപ്പമില്ല എന്ന് ചലച്ചിത്ര താരം ബാല അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് എലിസബത്തിന്റെ ഒരു കുറിപ്പാണ്. എന്തൊക്കെ ചെയ്തുകൊടുത്താലും നമ്മള്‍ വട്ടപൂജ്യമാണെന്ന് ചിലർ തോന്നിപ്പിക്കുന്നു എന്നാണ് എൽസിബത്തിന്റെ കുറിപ്പ്. എലിസബത്തിന് പിന്തുണയുമായും നിരവധി പേർ രംഗത്തെത്തി.

ജീവിതത്തില്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്‍തു കൊടുത്തൊരാളുണ്ടാകും. അവര്‍ നമ്മള്‍ വട്ടപുജ്യമാണെന്ന് തോന്നിപ്പിക്കുമെന്നുമാണ് താരത്തിന് മറുപടിയെന്നോണം എലിസബത്ത് എഴുതിയത്.

ഒരു ഓണ്‍ലൈൻ മാധ്യമത്തിന്റ അഭിമുഖത്തിലാണ് ബാല എലിസബത്തിന്റെ അസാന്നിദ്ധ്യം പരാമര്‍ശിച്ചത്. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്ന് താരം അന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാൻ ഞാൻ തയ്യാറായിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താൻ എലിസബത്തിനെ ഒരു കുറ്റവും പറയില്ല എന്നും ബാല വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button