Uncategorized

നടിക്കും വനിതാസംഘടനയ്ക്കുമെതിരെ ആഞ്ഞടിച്ച് നിര്‍മ്മാതാവ്

കസബ സിനിമയിലെ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളോട് വിയോജിപ്പ്‌ പ്രകടിപ്പിച്ച നടി പാര്‍വ്വതിക്കെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്ത്‌. ഫേസ്ബുക്കിലൂടെയാണ് നടിയ്ക്കും,വനിതാ സംഘടനകള്‍ക്കുമെതിരെ നിര്‍മ്മാതാവ് വ്യാസന്‍ കെ.പി മറുപടി നല്‍കിയിരിക്കുന്നത്. നടിയോ അവരുടെ സംഘടനയോ പറയുന്നതുപോലെ സിനിമയെടുക്കല്‍ നടക്കില്ലെന്നും അങ്ങനെ ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണെന്നും വ്യാസന്‍ പറഞ്ഞു. 
തിരുവനന്തപുരത്തു നടക്കുന്ന ചലച്ചിത്രമേളയുടെ വേദിയിലാണ് കസബ എന്ന മമ്മൂട്ടി അഭിനയിച്ച സിനിമയിലെ സംഭാഷണത്തെ പാര്‍വ്വതി വിമര്‍ശിച്ചത്. “നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ സിനിമ കാണേണ്ടി വന്നു എന്നും ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില ഡയലോഗുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചെന്നുമാണ് പാര്‍വ്വതി പറഞ്ഞത്.

വ്യാസന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്;

പാർവ്വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം,എന്ന് കരുതി ആ നടി പറയുന്നത്‌ പോലെ,അല്ലെങ്കിൽ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നഗ്നമായ കടന്ന് കയറ്റമാണു,കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിർമ്മാതാവുമാണു തങ്ങൾ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്‌,അല്ലാതെ പാർവ്വതിയൊ,പാർവ്വതിയുടെ സംഘടനയൊ അല്ല, സെക്സി ദുർഗ്ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു സ്ത്രീപക്ഷം എന്ന് പറഞ്ഞ്‌ തങ്ങൾക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിർക്കപ്പെടേണ്ടതും, നിരോധിക്കേണ്ടതാണെന്നും പറയുന്നത്‌,ഇതാണു ഫാസിസം,സ്ത്രീക്ക്‌ എന്തുമാകാം എന്നാണൊ?കുറച്ച്‌ ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേർന്ന് കഴിഞ്ഞ കുറച്ചു നാളുകളായ്‌ തുടർന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവർത്തനങ്ങളുടെ അവസാനത്തേതല്ലIFFK യുടെ വേദിയിൽ നടന്ന ഈ പരാമർശ്ശം എന്ന് എല്ലാ പുരുഷ ചലച്ചിത്ര പ്രവർത്തകരും ഓർത്താൽ നന്ന്.

shortlink

Related Articles

Post Your Comments


Back to top button