BollywoodLatest News

അനുഷ്‌കയ്ക്കും വിരാടിനും ലഭിച്ച വ്യത്യസ്ത ആശംസകണ്ട് ആരാധകർ ഞെട്ടി

മുംബൈ: ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും ക്രിക്കറ്റ് താരം വിരാട് കോലിക്കും വിവിധ കോണുകളില്‍ നിന്നും വിവാഹാശംസകള്‍ ധാരാളം എത്തിക്കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ഇരുവരുടെയും ആരാധകരും ആശംസകള്‍ നേർന്നു .ഇവരുടെ വിവാഹമാണിപ്പോൾ സോഷ്യല്‍ മീഡിയയിലും ചർച്ചാ വിഷയം. വിവാഹത്തെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

ഇതിനിടെയാണ് വ്യത്യസ്ത ആശംസയുമായി ‘ഡുറെക്‌സ് ഇന്ത്യ’ കോണ്ടം ശ്രദ്ധ നേടിയത്. സിംപിള്‍ ബട്ട് പവര്‍ഫുള്‍ എന്ന വിശേഷണം ഈ ആശംസ നേടി കഴിഞ്ഞു.’അനുഷ്‌കയ്ക്കും വിരാടിനും ആശംസ, മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്, ഡുറെക്‌സ് അല്ലാതെ’ എന്നായിരുന്നു ട്വീറ്റ്. വിരാട് കോലി തന്റെ ഓവര്‍ എറിഞ്ഞു എന്ന അടികുറിപ്പും ചേര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button