Kerala

ആ നുണ പൊളിഞ്ഞു : ചൈനീസ് മുട്ട പ്രചാരണം വ്യാജം

തിരുവനന്തപുരം● വ്യാജ ചൈനീസ് മുട്ട കേരളത്തില്‍ വ്യാപകമാകുന്നതായി നടക്കുന്ന പ്രചരണം വ്യാജമെന്ന് വ്യക്തമായി. ചൈനീസ് മുട്ടയെന്ന് സംശയം തോന്നിയ മുട്ടകള്‍ കൃത്രിമ മുട്ടകള്‍ അല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. തൃശൂർ വെറ്ററിനറി സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മീറ്റ് ആന്റ് സയൻസ് ടെക്നോളജിയുടെ ലബിലാണ് പരിശോധന നടത്തിയത്.

ചൈനീസ് വ്യാജ മുട്ടകള്‍ സംസ്ഥാനത്ത് എത്തുന്നായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിൽ മാസത്തിലും മീറ്റ് ആന്റ് സയൻസ് ടെക്നോളജി പരാതിക്കാരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. 12 ഓളം സംപിളുകളാണ് ശേഖരിച്ചത്. ഇവയില്‍ ഒരു മുട്ടയില്‍ പോലും കൃത്രിമം കണ്ടെത്താന്‍ കഴിഞ്ഞില്ല.

പ്രാഥമിക പരിശോധനയില്‍ കൃത്രിമം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ തുടരുമെന്ന് മീറ്റ് ആന്റ് സയൻസ് ടെക്നോളജി അധികൃതര്‍ അറിയിച്ചു.

കൃത്രിമമായി വന്‍തോതില്‍ മുട്ട നിര്‍മ്മിക്കുന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മുട്ട കൃത്രിമമായി ഉണ്ടാക്കുന്നത് എളുപ്പമല്ല. അങ്ങനെ നിര്‍മ്മിച്ചാല്‍ തന്നെ വലിയ ചെലവും വരും. കേടായ മുട്ടകളാണ് ഇപ്പോള്‍ ചൈനീസ് മുട്ടയെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്നാണ് സൂചന. ദീര്‍ഘനാള്‍ ഫ്രീസറില്‍ ഇരുന്നും വിതരണത്തിനായി വാഹനത്തിൽ ദീർഘദൂരം കൊണ്ടുപോകുകയും ചെയ്യുമ്പോള്‍ മുട്ടയുടെ ഘടനയില്‍ മാറ്റം വന്നതാകാം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button