ന്യൂഡൽഹി: തന്റെ പേരിലെ കേസ് കോടതി റദ്ദ് ചെയ്തിട്ടും ബി സി സി ഐ വിലക്ക് നീക്കാത്തതിൽ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയച്ചു. അടുത്തമാസം നടക്കുന്ന സ്ക്കോട്ട് ലാന്റ് ലീഗില്‍ കളിക്കാന്‍ ശ്രീശാന്ത് അനുമതി തേടിയെങ്കിലും അതും ബിസിസിഐ നിഷേധിച്ചു. ഇതോടെയാണ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ ജസ്റ്റിസ് ഷാജി പി ചാലി കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയതോടെയാണ് പുതിയ ബഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് പി വി ആശയാണ് ഹര്‍ജി പരിഗണിച്ചത്.
Post Your Comments