Latest NewsNewsBusiness

മുപ്പതോളം നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയും : ഉപഭോക്താക്കള്‍ക്ക് ആശ്വാസം

 

ന്യൂഡല്‍ഹി : മുപ്പതോളം നിത്യോപയോഗ സാധനങ്ങളുടെ നികുതിനിരക്ക് കുറയ്ക്കാനും ആഡംബര കാറുകളുടെ സെസ് ഉയര്‍ത്താനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. ഇഡലി, ദോശ, മഴക്കോട്ട്, കംപ്യൂട്ടര്‍ മോണിറ്റര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതിയാണ് കുറയുക. ഇടത്തരം കാറുകളുടെ സെസ് രണ്ടു ശതമാനവും വലിയ കാറുകളുടെ സെസ് അഞ്ചു ശതമാനവും എസ്‌യുവി കാറുകളുടെ സെസ് ഏഴ് ശതമാനവും വര്‍ദ്ധിപ്പിക്കാനും ഹൈദരാബാദില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ജൂലൈ മാസത്തെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമയം ഒക്ടോബര്‍ പത്തു വരെ നീട്ടി നല്‍കിയിട്ടുമുണ്ട്. കയര്‍ മേഖലയ്ക്ക് ഇളവു നല്‍കരണമെന്നതുള്‍പ്പെട കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ധനമന്ത്രി തോമസ് ഐസക് യോഗത്തില്‍ ഉന്നയിച്ചെങ്കിലും ഇക്കാര്യങ്ങള്‍ അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ പരിഗണിക്കാനായി മാറ്റി. രജിസ്‌ട്രേഷന്‍ എടുത്ത 70 ശതമാനം ആളുകളും റിട്ടേണ്‍ സമര്‍പ്പിച്ചതായും ജിഎസ്ടി വഴി 95,000 കോടി രൂപ വരുമാനം ഇതുവരെ നേടാനായതായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൗണ്‍സില്‍ യോഗത്തിനു ശേഷം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button