ബജാജിന്റെ പുതിയ പരസ്യത്തിലെ വെല്ലുവിളി തിരിച്ചടിയാകുന്നു. ഡോമിനാറാണ് വേണ്ടിയാണ് കമ്പനി ഈ പരസ്യം നല്‍കിയത്. സാമൂഹിക മാധ്യമങ്ങളെ വെല്ലുവിളിച്ചാണ് പരസ്യം. ‘ഡോമിനാര്‍ vs സോഷ്യല്‍ മീഡിയ’ എന്ന തലക്കെട്ടില്‍ കമ്പനി നല്കിയ പരസ്യം വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഈ തലക്കെട്ടില്‍ മൂന്നു പരസ്യങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ദീപാവലി പ്രമാണിച്ചാണ് ‘ഡോമിനാര്‍ vs സോഷ്യല്‍ മീഡിയ’ എന്ന തലക്കെട്ടില്‍ വിപണി കീഴടക്കാമെന്ന പ്രതീക്ഷയില്‍ കമ്പനി പരസ്യം നല്‍കിയത്. ബജാജ് ഡോമിനാറിന്റെ കരുത്തും, മികവും, കഴിവും അവതരിപ്പിക്കാനാണ് ഈ പരമ്പരയിലെ എല്ലാ പരസ്യങ്ങളിലും കമ്പനി ശ്രമിക്കുന്നത്. ഡോമിനാര്‍ 400ലേക്ക് സവിശേഷ ശ്രദ്ധയാണ് ബജാജ് കേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രതിമാസം ശരാശരി 1,000 ഡോമിനാറുകളുടെ വില്പനയാണ് കമ്പനി ആദ്യം ലക്ഷ്യമിട്ടിരുന്നത് . പക്ഷേ ഇപ്പോള്‍ 1,500 യൂണിറ്റുകള്‍ക്ക് താഴെ മാത്രമാണ് ഡോമിനാറുകളാണ് പ്രതിമാസം വില്‍ക്കുന്നത്.
Post Your Comments