Latest NewsKeralaNewsGulf

നാട്ടിലെത്തിയ പ്രവാസി വീട്ടിലെത്തുംമുമ്പേ നിര്യാതനായി

മലപ്പുറം•നാട്ടില്‍ വിമാനമിറങ്ങിയ പ്രവാസി വീട്ടിലെത്തും മുമ്പേ നിര്യാതനായി. തി​രൂ​ര​ങ്ങാ​ടി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ റ​സീ​ന മ​ൻ​സി​ലി​ൽ എം.​എ​ൻ. മു​ഹ​മ്മ​ദ​ലി ഹാ​ജി​യു​ടെ മ​ക​ൻ എം.​എ​ൻ. ഇ​ഖ്ബാ​ൽ (47) ആണ് മരിച്ചത്. വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ത്താ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇഖ്ബാല്‍ ഞായറാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.

വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​ഖ്ബാ​ലിനെ ഉ​ട​ൻ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജി​ദ്ദ തി​രൂ​ര​ങ്ങാ​ടി മു​സ്​​ലിം വെ​ൽ​ഫെ​യ​ർ ലീ​ഗ്, പി.​എ​സ്.​എം.​ഒ കോ​ള​ജ് അ​ലും​നി എ​ന്നി​വ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ഇ​ഖ്ബാ​ൽ. മാ​താ​വ്: കാ​രാ​ട​ൻ ഖ​ദീ​ജ ഹ​ജ്ജു​മ്മ. ഭാ​ര്യ: റി​ൻ​സി കോ​ഴി​ത്തൊ​ടി​ക. മ​ക്ക​ൾ: ഷി​ബി​ൽ, ഷാ​സ്രി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: എം.​എ​ൻ. ബ​ഷീ​ർ (സൗ​ദി), റ​സീ​ന, റ​ജു​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button