KeralaLatest NewsNews

പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ പൊലീസ് മർദിച്ചതായി പരാതി

മലപ്പുറം : പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി. മാധ്യമം ദിനപത്രം മലപ്പുറം ജില്ല ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടർ റിയാസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതി നല്‍കി.

Read Also : കോവിഡ് പ്രതിരോധത്തിനായി 23,000 കോടിയുടെ അടിയന്തിര പാക്കേജ് പ്രഖ്യാപിച്ച് മോദി സർക്കാർ 

പലചരക്ക് കടയിൽ സാധനങ്ങള്‍ വാങ്ങിക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദാണ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും മര്‍ദ്ദനമേറ്റു. പരിക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button