IndiaNews

തന്നെ ഏറ്റവും അധികം വിഷമിപ്പിച്ചിട്ടുള്ള ബൗളർ ആര്: സച്ചിൻ പറയുന്നു

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ ഏറ്റവും അധികം വിഷമിപ്പിച്ചിട്ടുള്ള ബൗളര്‍ ആരെന്ന വെളിപ്പെടുത്തലുമായി സച്ചിൻ തെണ്ടുൽക്കർ. തന്നെ വിഷമിപ്പിച്ചിട്ടുള്ള ബൗളര്‍ വസിം അക്രമോ മഗ്രാത്തോ, വാല്‍ഷോ, ഷെയിന്‍ വോണോ അല്ല. ദക്ഷിണാഫ്രിക്കയുടെ മുന്‍ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ ആണെന്നാണ് സച്ചിൻ പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .

അതേസമയം ലോകത്തിലെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യൻ ടീം എന്നും ടീമിന് ഇപ്പോള്‍ വേണ്ടത് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിനെ നയിക്കാന്‍ അനില്‍ കുംബ്ലയെക്കാന്‍ മികച്ചൊരാള്‍ ഇല്ലെന്നും സച്ചിൻ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button