Latest NewsElection NewsIndiaElection 2019

ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മുദ്രാവാക്യം പുറത്തിറക്കി. ഒരിക്കൽ കൂടി മോദി സർക്കാർ അധികാരത്തിലെത്തണം എന്നർത്ഥം വരുന്ന ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നതാണ് മുദ്രാവാക്യം. മേം ഭി ചൌക്കിദാർ അടക്കമുള്ള മദ്രാവാക്യങ്ങൾ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുമെങ്കിലും പ്രധാനമായി ഫിർ ഏക് ബാർ മോദി സർക്കാർ എന്ന മുദ്രാവാക്യമാകും ബിജെപി ഉപയോഗിക്കുക.

ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് മുദ്രാവാക്യം പുറത്തിറക്കിയത്.ഇതിനോടൊപ്പം പ്രചാരണ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്. അബ് കി ബാർ മോദി സർക്കാർ എന്നതായിരുന്നു 2014 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. അതുകൊണ്ട് തന്നെ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ ഒരിക്കൽ കൂടി മോദി ഭരണം വരണം എന്ന മുദ്രാവാക്യ മുയർത്തി ബിജെപി പ്രചാരണം നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button