Latest NewsElection NewsIndiaElection 2019

ബോളിവുഡില്‍ നിന്ന് വന്നത് കൊണ്ട് എനിക്ക് തലച്ചോറില്ലെന്ന് കരുതിയോ? വിമര്‍ശകരുടെ വായടപ്പിച്ച് ഊര്‍മ്മിള

ന്യൂഡല്‍ഹി: വിമര്‍ശകരുടെ വായടപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മ്മിള മണ്ഡോദ്ക്കര്‍.തന്നെ പരിഹസിക്കുന്നവരേയും ട്രോളുന്നവരേയുമായിരുന്നു മുംബൈ അന്ധേരിയില്‍ നടന്ന യൂത്ത് മീറ്റില്‍ വെച്ചാണ് ഊര്‍മ്മിള കടന്നാക്രമിച്ചത്.

ഞാന്‍ ഇവിടെ വന്നിരിക്കുന്നത് കരയാന്‍ വേണ്ടിയല്ല. പ്രത്യേകിച്ചും എന്നെ ട്രോളുന്നതിന്റേയും വിമര്‍ശിക്കുന്നതിന്റേയും പേരില്‍. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതുകൊണ്ട് എനിക്ക് തലച്ചോറില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ആളാണ് ഞാനെന്നും ഊര്‍മ്മിള പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെയും ഊര്‍മ്മിള രൂക്ഷവിമര്‍ശനം നടത്തി. നല്ല ഭാവി ആഗ്രഹിക്കുന്ന യുവാക്കള്‍ ഒരുമിക്കണമെന്നും അവര്‍ക്ക് ലഭിച്ചിരിക്കുന്ന മികച്ച അവസരമാണ് ഇതെന്നും ഊര്‍മ്മിള പറഞ്ഞു.മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഊര്‍മ്മിള മണ്ഡോദ്ക്കര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button