
ബെംഗളൂരു : ബെംഗളൂരുവിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബെംഗളൂരു ചിക്കജാലയിലാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ആഫ്രിക്കൻ വംശജയായ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
യുവതിയുടെ കഴുത്തിലും തലയിലും പരിക്കുകൾ ഉണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments