
കോട്ടയം : കോട്ടയത്ത് പ്രമുഖ വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ് വിജയകുമാര്‍.
രാവിലെ ജോലിക്കാരിയാണ് വീടിനുള്ളിലെ മുറിയില്‍ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ജോലിക്കാരി അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു. രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹമുള്ളത്. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്.
സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ ഒരാളെ സംശയമുണ്ട്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments