Latest NewsElection NewsIndia

രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ: മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ സുരക്ഷ ഇരട്ടിയാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ പതിനേഴാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലെയും വോട്ടെടുപ്പാണ് നടക്കുന്നത്. അതേസമയം ആന്ധ്രാപ്രദേശ്,സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ പൂര്‍ത്തിയാകും. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവും നാളെയാണ്.

അതേസമയം മാവോയിസ്റ്റ് ആക്രമണത്തില്‍ ഇന്നലെ ബിജെപി എംഎല്‍എയും അഞ്ച് ജവാന്‍മാരും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ചത്തീസ്ഗഡിലെ ബസ്തര്‍ മണ്ഡലത്തില്‍ സുരക്ഷ ഇരട്ടിയാക്കി. ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയും മറ്റ് അഞ്ച് പേരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

റായ്പൂരില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയായ ശ്യാമഗിരി ഹില്‍സിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. വചേലിയില്‍നിന്നു കുവാകോണ്ടയിലേക്കു പോകുകയായിരുന്നു എംഎല്‍എയും സംഘവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button