Latest NewsNewsInternational

രാജ്യത്തെ നയിക്കുന്നതില്‍ പരാജയപ്പെട്ടു: ജീവിതത്തിലാദ്യമായി ജനങ്ങളുടെ മുന്നിൽ കണ്ണീരോടെ ക്ഷമാപണം നടത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍

സോള്‍: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ നയിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ കണ്ണീരോടെ ക്ഷമാപണം നടത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. ഉത്തര കൊറിയയിലെ ഭരണകക്ഷികളായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന മിലിട്ടറി പരേഡിനിടെയാണ് സംഭവം. ആകാശത്തോളം ഉയരത്തിലും കടലോളം ആഴത്തിലും ജനങ്ങള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചു. എന്നാല്‍ എല്ലായ്പ്പോഴും അവരെ തൃപ്തരാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. അതില്‍ ഞാന്‍ വളരെയധികം ഖേദിക്കുന്നുവെന്നാണ് കണ്ണീർ തുടച്ചുകൊണ്ട് കിം വ്യക്തമാക്കിയത്.

Read also: നവരാത്രി ഘോഷയാത്ര ആചാരപരമായി തന്നെ നടത്താൻ തീരുമാനിച്ച് സർക്കാർ

മഹാന്മാരായ സഖാക്കള്‍ കിം ഇല്‍ സൂംഗും, കിം ജോംഗ് ഇല്ലും ഈ രാജ്യത്തെ നയക്കുക എന്ന സുപ്രധാനമായ ഉത്തരവാദിത്വം എന്ന ഏല്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസത്തിന് നന്ദി. എന്റെ പരിശ്രമങ്ങളും ആത്മാര്‍ത്ഥതയും നമ്മുടെ ജനങ്ങളെ അവരുടെ ജീവിത പ്രതിസന്ധികളില്‍ നിന്നും മോചിപ്പിക്കാന്‍ പര്യാപ്തമല്ലെന്നും കിം പറഞ്ഞെന്നാണ് റിപ്പോർട്ട്. അതേ സമയം, ഉത്തര കൊറിയന്‍ ജനതയുടെ പിന്തുണ പിടിച്ചു പറ്റാനാണ് കിം തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button