Latest NewsInternational

ഉത്തര കൊറിയയിൽ ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് കിം ജോങ് ഉൻ, രാജ്യത്തിൻറെ ധാർമിക തകർച്ചയ്ക്ക് കാരണമാകുമെന്ന് വാദം

കർശനവും അസാധാരണവും ആയ നിയമങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം നേടിയ രാജ്യമാണ് ഉത്തരകൊറിയ. കിം ജോങ് ഉന്നിന്റെ കീഴില്‍ സമ്പൂര്‍ണ സ്വേച്ഛാധിപത്യമാണ് രാജ്യം നടപ്പിലാക്കുന്നത്. ദക്ഷിണ കൊറിയയുടെ സിനിമകളും മ്യൂസിക് വീഡിയോകളും കണ്ടതിനും പ്രചരിപ്പിച്ചതിനും രണ്ട് കൗമാരക്കാര്‍ക്ക് 12 വര്‍ഷത്തെ ശിക്ഷ വിധിച്ചത് കഴിഞ്ഞ ജനുവരിയിലാണ്.

ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ശക്തമായ നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറുണ്ട്. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്.
മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ അടയാളമെന്ന് ചൂണ്ടിക്കാട്ടി വ്യക്തി സ്വാതന്ത്ര്യയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഉത്തരകൊറിയ സമീപ വർഷങ്ങളിൽ നിരോധിച്ചിട്ടുണ്ട്. സ്‌കിന്നി ജീൻസ്‌ ഉപയോഗം മുതൽ ബോഡി പിയേർസിങ് വരെ ഇതിൽ ഉൾപ്പെടുന്നു.

മുടി വെട്ടുന്നതിന് പോലും രാജ്യത്ത് നിയന്ത്രണങ്ങൾ ഉണ്ട്. അനുവദനീയമായ ഹെയർസ്റ്റൈലുകൾ അടങ്ങിയ മാർഗനിർദേശം തന്നെ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കാൻ ആവുക. നേരത്തെ രാജ്യത്തെ യുവാക്കളുടെ വസ്ത്രധാരണ രീതിയെ അപലപിച്ച് കൊണ്ട് അധികൃതർ ലേഖനം പുറത്തിറക്കിയിരുന്നു.

നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് ഉത്തര കൊറിയൻ സർക്കാർ. അതും വളരെ വിചിത്രമായ ഒരു കാരണം കൊണ്ട്.

റഷ്യന്‍ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവിനെ നീക്കി പുടിൻ, യുക്രെയ്ൻ അധിനിവേശത്തിനുശേഷമുള്ള പ്രധാന പുനഃസംഘടന
ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാൽ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാരിന്റെ ലിപ്സ്റ്റിക്ക് നിരോധനം. നേരത്തെ തന്നെ കനത്ത തരത്തിൽ മേക്കപ്പ് ഉപയോഗിക്കുന്നതിനെ ഉത്തരകൊറിയ നിന്ദിക്കുകയും പാശ്ചാത്യ സ്വാധീനത്തിൻ്റെ അടയാളമായി കാണുകയും അടയാളപ്പടുത്തുകയും ചെയ്തിട്ടുണ്ട്.

ഒപ്പം ചുവന്ന ലിപ്സ്റ്റിക്ക് ധരിക്കുന്ന സ്ത്രീകൾ വളരെ ആകർഷകമായി കാണപ്പെടുന്നുവെന്നും ഇത് രാജ്യത്തിൻറെ ധാർമിക തകർച്ചയ്ക്ക് കാരണമാകുമെന്നും സർക്കാർ കരുതുന്നുണ്ട്. യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ സർക്കാർ ഇതിനാൽ ചുവന്ന ലിപ്സ്റ്റിക് നിരോധിക്കുകയും സ്ത്രീകൾ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്നും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടൈംസ് നൗവിൻ്റെ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകളുടെ മേക്കപ്പ് പരിശോധിക്കാൻ ഉത്തര കൊറിയൻ സർക്കാർ നിരവധി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഗ്യുചാൽഡേ അല്ലെങ്കിൽ ഫാഷൻ പോലീസ് എന്നാണ് ഇവർ അറിയപ്പെടുക. വ്യക്തിഗത ഫാഷനിലെ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ വിവിധ പദ്ധതികളും പ്രയോഗിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button