Latest NewsInternational

കരയിലും കടലിലും വായുവിലും ഒരുപോലെ ശത്രുലക്ഷ്യങ്ങളെ ആക്രമിക്കും: വീണ്ടും ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം

സോൾ: വീണ്ടും ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം. ഒരിടവേളയ്ക്കു ശേഷമാണ് ഉത്തര കൊറിയ ഇപ്പോൾ വീണ്ടും മിസൈൽ വിക്ഷേപിച്ചത്. ഉത്തര കൊറിയയുടെ ഈ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം കിഴക്കൻ കടലിലേക്കാണ് നടത്തിയത്. യോൻഹാപ് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തത്. സംഭവം വിശകലനം ചെയ്യ്തുവരുകയാണെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

ഇതിനുമുൻപു ജൂലൈ ഒന്നിനാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, യുദ്ധസജ്ജമാകാനായി കൂടുതൽ ‘സൂയിസൈഡ് ഡ്രോണുകൾ’ വികസിപ്പിക്കാനും കിം ജോങ് ഉൻ ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 24ന് വിവിധ ഡ്രോണുകളുടെ പ്രകടനം കിം നേരിട്ട് വീക്ഷിക്കാനെത്തിയെന്നു കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) അറിയിച്ചു.

ഉത്തരകൊറിയ വികസിപ്പിച്ചെടുത്ത വിവിധ ഡ്രോണുകൾ കരയിലും കടലിലും വായുവിലും ഒരുപോലെ ശത്രുലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ളവയാണ് ‘‘ കാലാൾപ്പടയിലും പ്രത്യേക സൈനിക വിഭാഗങ്ങളിലും നിരീക്ഷണത്തിനും ബഹുമുഖ ആക്രമണത്തിനും ഈ ഡ്രോണുകൾ ഉപയോഗിക്കാം. ഡ്രോണുകളിൽ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ അവതരിപ്പിക്കേണ്ടതും ആവശ്യമാണ്.’’ കിം ജോങ് ഉൻ പറഞ്ഞു. ഈ ഡ്രോൺ ഭീഷണി നിലനിൽക്കെയാണ് ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം. ഇത് ആശങ്കാജനകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button