
ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ബിഹാറിൽ നിന്നുള്ള 26 കാരനെ അറസ്റ്റ് ചെയ്തു. ചെരുപ്പുകുത്തി തൊഴിലാളിയായ സുനിൽ കുമാർ റാമിനെയാണ് സൈനിക ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. സൈനിക മേഖലയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി ഒരു പാകിസ്ഥാൻ സ്ത്രീയുമായുള്ള വാട്സാപ്പ് ചാറ്റുകളിലൂടെയാണ് ഇയാളുടെ പങ്കാളിത്തം കണ്ടെത്തിയത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ചാറ്റുകൾ കണ്ടെത്തിയത്.
മിലിട്ടറി ഏരിയയെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇയാൾ പാകിസ്ഥാനി വനിതയ്ക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞു. പാകിസ്ഥാനി വനിത ഇയാൾക്ക് പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സൈബർ വിംഗിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാനുമായുള്ള എല്ലാ തരം വാട്ട്സ് ആപ്പ് ചാറ്റുകളും നിരീക്ഷണത്തിലായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് സുനിലിന്റെ വാട്ട്സ് ആപ്പ് ചാറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് ആർമി ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. സംഭവത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments