തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ നഗരമധ്യത്തിൽ വച്ചു പട്ടാപ്പകൽ കടന്നു പിടിച്ചു ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് 10 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ബിഹാർ സ്വദേശിയായ സംജയിയ്ക്കാ(20)ണ് പത്തു വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ.രേഖയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ എട്ടു മാസം കൂടുതൽ തടവ് അനുഭവിക്കണം.
2022 ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും കൂട്ടുകാരിയോടൊപ്പം ഹോസ്റ്റലിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. പേടിച്ച കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടർന്ന്, പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.
Post Your Comments