KeralaLatest NewsNews

വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: കബഡി അധ്യാപകൻ അറസ്റ്റിൽ

കൊല്ലം: വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കബഡി അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലത്താണ് സംഭവം. ചിതറ സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്.

Read Also: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിനുള്ള ഒരുക്കവുമായി സുരേഷ് ഗോപി തൃശൂരില്‍

കബഡി പരിശീലനത്തിനിടെയാണ് ഇയാൾ വിദ്യാർത്ഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഇക്കാര്യം മറ്റാരോടും പറയരുതെന്ന് വ്യക്തമാക്കി ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി വിദ്യാർത്ഥിയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു.

വീട്ടിലെത്തിയ കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതതായി പോലീസ് അറിയിച്ചു.

Read Also: ‘എസ്എഫ്ഐക്കെതിരേ നടക്കുന്നത് പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്’: ഇതെല്ലാം മറികടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button